ഇന്ധന വില വർധനയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം.
അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വില വർധനയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഇന്ധന വില വർധനയ്ക്കെതിരെ എൻ. ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തപ്രമേയ നോട്ടീസ് നൽകിയത്. പെട്രോൾ, ഡീസൽ വിലവർധന മൂലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മികച്ച മാർഗമായി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധന വിലയെ കാണുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു