ഇടുക്കി മലയിഞ്ചിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു.
വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.