ഇറ്റലിയിൽ ഇന്ന് കാൽപന്തുകളിയിലെ ആവേശപ്പോരാട്ടം ഇറ്റാലിയൻ കപ്പിന്റെ ക്വാർട്ടറിൽ ഇന്ന് മിലാൻ ഡെർബി. ഇന്ത്യൻ സമയം പുലർച്ചെ 1:15 ന് സാൻസിറോയിലാണ് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനും എ സി മിലാനും ഏറ്റുമുട്ടുക. ഏകപാദ മത്സരമായതിനാൽ സെമിയിലേക്ക് എത്താൻ ജയം ഇരുകൂട്ടർക്കും അനിവാര്യമാണ്. ഇറ്റാലിയൻ ലീഗിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വഹിക്കുന്നവർ തമ്മിലുള്ള പോരാട്ടം എന്നതും മത്സര ആവേശം കൂട്ടും.