17.1 C
New York
Friday, July 1, 2022
Home Kerala ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി:മന്ത്രി ആന്റണി രാജു.

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി:മന്ത്രി ആന്റണി രാജു.

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.  പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർദ്ധിച്ച് വരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം.

ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ‘ഓപ്പറേഷൻ റേസ്’ എന്ന പേരിലുള്ള കർശന പരിശോധന   ഇന്ന് ആരംഭിക്കും.

രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ അടപ്പിക്കുകയും ചെയും.

Facebook Comments

COMMENTS

- Advertisment -

Most Popular

ആദ്യരാത്രി സ്വർണവും പണവുമായി മുങ്ങിയ വരൻ 19 വർഷത്തിനുശേഷം പിടിയിൽ

എടക്കര : ആദ്യരാത്രി സ്വർണവും പണവുമായി മുങ്ങിയ വരൻ 19 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാലിനെ (45) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പായിംപാട‌ം സ്വദേശിനിയെയാണ്...

നായ കടിച്ചത് ഒരു മാസം മുമ്പ്, രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങള്‍, വാക്സിനെടുത്തെങ്കിലും ശ്രീലക്ഷ്മിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല

പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍...

കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക്‌ മാറ്റില്ല

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. ആസ്ഥാനം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക്‌ മാറ്റാനുള്ള തീരുമാനം പിൻവലിച്ചു. കെ.എസ്.ആർ.ടി.സി.യിൽ പുതുതായി രൂപവത്കരിക്കുന്ന ക്ലസ്റ്റർ ബ്ലോക്ക് സംവിധാനത്തിൽ ആസ്ഥാനം മലപ്പുറത്ത് തന്നെ നിലനിർത്തും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന...

പാലാക്കാരി ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസർ

പാല: ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്‍റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം അലീന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: