17.1 C
New York
Friday, September 17, 2021
Home Kerala ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ചെയ്ത സംഭവം നിയമ സഭയിൽ ഉന്നയിക്കും : തിരുവഞ്ചൂർ...

ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ചെയ്ത സംഭവം നിയമ സഭയിൽ ഉന്നയിക്കും : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .

കോട്ടയം കടുവാക്കു ളത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ ബാങ്ക് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് ഉപരോധിചു
കോട്ടയം മണിപ്പുഴ യിലെ അർബൻ സഹകരണ ബാങ്കാണ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഉപരോധിച്ചത്
ബാങ്കുകളുടെ ജപ്തിനടപടികൾ മൂലം നിരവധി പേരാണ് ആത്മഹത്യ ചെയ്യുന്നത് ബാങ്കുകളുടെ ക്രൂരമായ നടപടികൾ നിർത്തിവെയ്ക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുമെന്ന് ഉപരോധം ഉത്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെയാണ് കടുവാ ക്കുളം കൊച്ചു പറമ്പിൽ നിസാർ ഖാൻ , നസീർ ഖാൻ എന്നിവരെ വീട്ടിന്നുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മണി പ്പുഴ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ നിന്നു 17 ലക്ഷയുടെ വായ്പ ഇവരെടുത്തിട്ടുണ്ട്.
വായ്പാ തിരിച്ചടയ്ക്കണമെന്ന് ബാങ്കിൽ നിന്ന് അറിയിപ്പുണ്ടായതിനെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഇവർക്ക് തൊഴിൽ നഷ്ട്ടപ്പെട്ടിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com