17.1 C
New York
Monday, January 24, 2022
Home Kerala ഇരട്ട വോട്ട് ആരോപണത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടതില്‍ വിവര ചോര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടതില്‍ വിവര ചോര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടതില്‍ വിവര ചോര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക ആര്‍ക്കും ലഭ്യമാകുന്നതാണ്. പട്ടികയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. ഡേറ്റ ചോര്‍ച്ചയെന്ന ഗൗരവമേറിയ വിഷയം ചര്‍ച്ചയാക്കിയതിന് സി.പി.എമ്മിന് നന്ദിയെന്നും പരിഹാസരൂപേണ ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിതനയമായിരുന്ന ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണ്.
എന്നാല്‍ ഏതെല്ലാമാണ് സെന്‍സിറ്റിവ് സ്വകാര്യ ഡേറ്റ ,ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച്‌ സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്. സര്‍ക്കാറിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോള്‍ കാണുന്നതില്‍ സന്തോഷമുണ്ട്.

തിരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യുഡിഎഫ് കണ്ടെത്തിയത് ദീര്‍ഘമായ പ്രയത്‌നത്തിനൊടുവിലാണ്. ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച , ഇന്റര്‍ നെറ്റില്‍ ലഭ്യമായ , ലോകത്തിന്റെ എവിടെ നിന്നും ആര്‍ക്കും പ്രാപ്യമായ വിവരങ്ങള്‍ എടുത്ത് ഡേറ്റ അനലിറ്റിക്‌സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നത് കൗതുകകരമാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...

സുകുമാർ അഴീക്കോട് – ചരമദിനം.

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012 ). പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ്...

ചിന്നമ്മ മാത്യു ഡാളസിൽ നിര്യാതയായി

ഡാളസ് : മുവാറ്റുപുഴ ആറുർ ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ ചിന്നമ്മ മാത്യു(81) ഡാലസിൽ നിര്യാതയായി. വടകര പ്ലാത്തോട്ടം കുടുംബാംഗമാണ് പരേത . .ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകാംഗമാണ് മക്കൾ: ഷിബു...

തിരിഞ്ഞുനോക്കുമ്പോൾ – പത്മരാജൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകരിൽ ഒരാൾ… ശ്രീ പത്മരാജന്റെ ഓർമ്മദിനമാണ് ഇന്ന്. പത്മരാജനെ ഓർക്കുകയെന്നാൽ മലയാളിക്ക് സ്വയം ഉള്ളിന്റെയുള്ളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്നേ അർത്ഥമുണ്ടാവൂ. മനുഷ്യമനസ്സിന്റെ ആഴങ്ങളെ അത്രമേൽ സ്പർശിക്കുന്നതാണ് അദ്ദേഹം നെയ്തെടുത്ത...
WP2Social Auto Publish Powered By : XYZScripts.com
error: