17.1 C
New York
Saturday, January 22, 2022
Home Kerala ഇരട്ടവോട്ട് സംബന്ധിച്ച് പരാതി.

ഇരട്ടവോട്ട് സംബന്ധിച്ച് പരാതി.

ഇരട്ടവോട്ട് സംബന്ധിച്ച് പരാതി.

സംസ്ഥാനത്ത് അറുപത് നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചശേഷംമാത്രം ഒമ്പതേകാൽ ലക്ഷത്തോളം പുതിയ അപേക്ഷകൾ തിരഞ്ഞെടുപ്പുകമ്മിഷന് ലഭിച്ചിട്ടുണ്ട്.

ഇവ പരിശോധിച്ച് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഇരട്ടവോട്ടുകളുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
51 മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേടുസംബന്ധിച്ച വിവരങ്ങൾകൂടി പ്രതിപക്ഷനേതാവ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.
1,63,071 ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങളാണ് പരാതിയിലുള്ളത്. കഴിഞ്ഞദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകൾ സംബന്ധിച്ച പരാതികളും പ്രതിപക്ഷനേതാവ് കൈമാറിയിരുന്നു.
ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ ആകെ ഇരട്ടവോട്ടുകണക്കുകളുടെ എണ്ണം 2,16,510 ആയി.
പരാതികൾ ഉയർന്നതോടെ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജില്ലാകളക്ടർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: