സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് തടയാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതി.ഹർജി നാളെ വീണ്ടും പരിഗണിക്കും
വോട്ടർ പട്ടികയിൽ ഗുരുതര പിശകുകൾ ഉണ്ടെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി നിരീക്ഷിച്ചു.
ഉത്തരവ് നടപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ തെര. കമ്മീഷൻ നടപടിയെടുക്കണം. ആവശ്യമെങ്കിൽ കേന്ദ്രസേനയെയോ പോലീസിനെയോ വിന്യസിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വോട്ട് എങ്ങനെ നീക്കം ചെയ്യാനാകുമെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും തെര. കമ്മീഷനോട് ആവശ്യപ്പെട്ടു.