17.1 C
New York
Sunday, June 4, 2023
Home Kerala ഇന്ന് (11/ 02/2021 ) ചരിത്ര പ്രസിദ്ധമായ ആലുവ ശിവരാത്രി.

ഇന്ന് (11/ 02/2021 ) ചരിത്ര പ്രസിദ്ധമായ ആലുവ ശിവരാത്രി.

ശ്യാമള ഹരിദാസ്

ആലുവ ശിവക്ഷേത്രം

കേരളത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. പെരിയാർ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന ശിവരാത്രി പ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ആളുകൾ അന്നേ ദിവസം ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കാൻ ഒത്തുകൂടുന്നു. ശിവരാത്രിക്ക് മണപ്പുറത്ത് ബലിയർപ്പിച്ചാൽ മരിച്ച ബന്ധുക്കൾക്ക് മോക്ഷം ലഭിക്കും എന്ന വിശ്വാസം ധാരാളം ഭക്തരെ ആകർഷിക്കുന്നു. ശിവരാത്രി കൂടാതെ കർക്കടകവാവിനും ഇവിടെ ധാരാളം ഭക്തർ ബലിയിടാൻ വരാറുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം ത്രേതായുഗത്തിൽ ശ്രീരാമൻ പക്ഷി ശ്രേഷ്ഠനായ ജടായുവിന് അന്ത്യാകർമ്മങ്ങൾ നിർവഹിച്ചത് ആലുവ ശിവക്ഷേത്രത്തിലാണെന്നാണ് ഐതിഹ്യം. തന്മൂലം ഇവിടെ ബലിയിടുന്നത് അത്യധികം വിശേഷമായി കൊണ്ടാടുന്നു.

ശിവരാത്രി

ആലുവാ ശിവരാത്രി

പെരിയാറിന്റെ തീരത്ത് ആലുവാ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നു.

പ്രത്യേകത

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത്‌ പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രം, താണിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.

ശിവരാത്രി വൃതം

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട വ്രതം എന്ന പ്രത്യേകതയും ഉണ്ട് . മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമത്രേ . ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .

കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. 2021 മാർച്ച് 11 വ്യാഴാഴ്ചയാണ് ശിവരാത്രി വരുന്നത്. തലേന്നുമുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. ശിവരാത്രിയുടെ തലേന്ന് മാർച്ച് 10 ബുധനാഴ്ച പ്രദോഷവും വരുന്നു. അതായത് ശിവ പ്രീതികരമായ പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു അനുഷ്ഠിക്കാവുന്ന ദിനങ്ങൾ.

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യം

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

വ്രതാനുഷ്ഠാനം എങ്ങനെ ?

തലേന്ന് അതായത് പ്രദോഷദിനത്തിൽ ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . പകലുറക്കം , എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം ഇവ അരുത് . ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ‘ഓം നമ: ശിവായ’ ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക.നിർമ്മാല്യദർശനം അത്യുത്തമം. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് നന്ന് . അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. ആരോഗ്യ സ്ഥിതി അനുസരിച്ചു ആഹാരം ഉപേക്ഷിക്കാൻ സാധിക്കാത്തവർ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാം. അമിത ഭക്ഷണം ആവരുത്. ഉച്ചക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം അനുഷ്ഠിക്കാം . അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ് . അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം . ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. നൂറ്റെട്ട് തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും നന്ന്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല. പുല വാലായ്മ പോലുള്ള അശുദ്ധി കാലങ്ങളിൽ വ്രതം അനുഷ്ഠിക്കരുത്.

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശ്യാമള ഹരിദാസ്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒഡീഷ ട്രെയിൻ അപകടം: രക്ഷാ പ്രവർത്തനം അവസാനിച്ചു ,”കവച് സിസ്റ്റം”ഇല്ലാത്തത് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

ഭൂബനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. അപകടത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേണ്‍...

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങി, ആദ്യം ലഭിച്ചത് 500 രൂപ.

പാലക്കയം: ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങിയതായി പാലക്കയം വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ മൊഴി. 2001 ൽ അട്ടപ്പാടി പാടവയൽ വില്ലേജ് ഓഫീസിൽ ജോലിയ്ക്ക് കയറി രണ്ടാം...

നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ 1850 കിലോ പഴകിയ മത്സ്യം പിടികൂടി.

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്ക്വാഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1850 കിലോ മത്സ്യം പിടികൂടിയത്....

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...
WP2Social Auto Publish Powered By : XYZScripts.com
error: