17.1 C
New York
Monday, November 29, 2021
Home Kerala ഇന്ന് പിള്ളേരോണം

ഇന്ന് പിള്ളേരോണം

ഇന്ന് പിള്ളേരോണം

കർക്കിടകത്തിലെ തിരുവോണ നാളിലാണ്
പിള്ളേരോണം ആചരിക്കുന്നത്.

മുൻ കാലങ്ങളിൽ കുട്ടികൾക്കായുള്ള വലിയ ആഘോഷമായിരുന്നു.
ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.

വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവർ ആയിരുന്നു കർക്കിടകമാസത്തിൽ ഇത് ആഘോഷിച്ചിരുന്നത്.

പൂക്കളം, ഓണപുടവ തുടങ്ങിയുള്ള ചിങ്ങമാസത്തിലെ ഓണസംബന്ധിയായി ചടങ്ങുകളൊന്നും തന്നെ പിള്ളേരോണത്തിന് ഉണ്ടാവാറില്ല.

എങ്കിലും, കർക്കിടക വറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റേയും പ്രത്യേകതയാണ്.

കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അന്വർത്ഥമാവുന്നത്.

പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു.

സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: