ഇന്ന് ക്യാപ്റ്റൻ്റെ പിറന്നാൾ ദിനം
മിന്നും വിജയത്തിലൂടെ തുടർഭരണമെന്ന ചരിത്രം സൃഷ്ടിച്ച ഇടതു മുന്നണിയുടെ ക്യാപ്റ്റൻ പിണറായി വിജയന് ഇന്ന് 76-ാം പിറന്നാളിൻ്റെ കൂടി മധുരം.
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളന ദിനത്തിൽ മുഖ്യമന്ത്രിയുടെ പിറന്നാൾ വന്നു ചേർന്നത് ഒരു പക്ഷേ യാദൃശ്ചികം മാത്രം.
ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനമെങ്കിലും, മുഖ്യമന്ത്രി തന്നെയാണ് തൻ്റെ ജന്മദിനം മെയ് 24 ആണന്ന് ഒരിക്കൽ വെളിപ്പെടുത്തിയത്.
പിണറായിക്ക് ജന്മദിനാഘോഷങ്ങൾ പതിവ് ഇല്ലാത്തതിനാൽ നിയമസഭാ മന്ദിരത്തിൽ ഇന്ന് മുഴങ്ങി കേൾക്കുന്ന വിജയാരവങ്ങളിൽ അദ്ദേഹത്തിൻ്റെ ജന്മദിനം ആശംസകളിൽ മാത്രം ഒതുങ്ങാനാണ് സാധ്യത.
Facebook Comments