ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ
കോവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അവശ്യവസ്തുക്കളുടെ കടകൾ, വ്യവസായസ്ഥാപനങ്ങൾ, അസംസ്കൃതവസ്തുക്കളുംമറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കുമാത്രമേ ജൂൺ അഞ്ചുമുതൽ ഒമ്പതുവരെ പ്രവർത്തനാനുമതിയുണ്ടാവൂ.
സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ പത്തിനേ പ്രവർത്തനം തുടങ്ങൂ.
Facebook Comments