17.1 C
New York
Wednesday, May 31, 2023
Home Kerala ഇന്നലെ വാക്സിൻ സ്വീകരിച്ചത് അര ലക്ഷത്തിലധികം പേർ

ഇന്നലെ വാക്സിൻ സ്വീകരിച്ചത് അര ലക്ഷത്തിലധികം പേർ

ഇന്നലെ വാക്സിൻ സ്വീകരിച്ചത് അര ലക്ഷത്തിലധികം പേർ

സം​സ്ഥാ​ന​ത്ത് 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും ഇന്നലെ മുതൽ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി തു​ട​ങ്ങി. വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 52,097 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 791 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും 361 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഉ​ള്‍​പ്പെ​ടെ 1,152 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 36,31,372 ഡോ​സ് വാ​ക്‌​സി​നാ​ണ് ആ​കെ ന​ല്‍​കി​യ​ത്. അ​തി​ല്‍ 32,21,294 പേ​ര്‍​ക്ക് ആ​ദ്യ​ഡോ​സ് വാ​ക്‌​സി​നും 4,10,078 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 34,89,742 പേ​ര്‍​ക്ക് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,41,630 പേ​ര്‍​ക്ക് കോ​വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്.

45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ഭ്യ​ര്‍​ത്ഥി​ച്ചു. ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യും ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്തും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​താ​ണ് ന​ല്ല​ത്. www.cowin.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ ഇ​ഷ്ട​മു​ള്ള ആ​ശു​പ​ത്രി​യും ദി​വ​സ​വും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

സം​സ്ഥാ​ന​ത്ത് 9,51,500 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി എ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് 4,40,500 ഡോ​സ് വാ​ക്‌​സി​നു​ക​ളും എ​റ​ണാ​കു​ള​ത്ത് 5,11,000 ഡോ​സ് വാ​ക്‌​സി​നു​ക​ളു​മാ​ണ് എ​ത്തി​യ​ത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: