17.1 C
New York
Tuesday, August 3, 2021
Home Kerala ഇന്ധന വില വർദ്ധനവ് ഓട്ടോ - ടാക്സി തൊഴിലാളികൾക്ക് ഇരുട്ടടി: സജി മഞ്ഞക്കടമ്പിൽ

ഇന്ധന വില വർദ്ധനവ് ഓട്ടോ – ടാക്സി തൊഴിലാളികൾക്ക് ഇരുട്ടടി: സജി മഞ്ഞക്കടമ്പിൽ

ഇന്ധന വില വർദ്ധനവ് ഓട്ടോ – ടക്സി തൊഴിലാളികൾക്ക് ഇരുട്ടടി: സജി മഞ്ഞക്കടമ്പിൽ


= = = = = = = = = = = = = =
കോട്ടയം:: പെട്രോൾ, ഡീസൽ എന്നിവയുടെ ദിനംപ്രതിയുള്ള വില വർദ്ധനവ് കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിലെ ഓട്ടോ – ടാക്സി തൊഴിലാളികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ ടാക്സി – ഓട്ടോ തൊഴിലാളികൾക്ക് സർക്കാർ അടിയന്തരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ. റ്റി. യു. സി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിപ്രതിമക്ക് മുന്നിൽ നിന്നും ഓട്ടോറിക്ഷ ഹെഡ്പോസ്റ്റ് ഓഫീസിലേയ്ക്ക് തള്ളി കൊണ്ടുള്ള പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കെ.റ്റി.യു.സി. കോട്ടയം ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട് കുര്യൻ പി.കുര്യൻ, കെ.സി. കുഞ്ഞുമോൻ , ജ്യോതിഷ്മോഹൻ, സാബു കൊട്ടിപ്പള്ളിൽ, കോട്ടയം ജോഷി, വി.എസ്.ഗോപകുമാർ, ജയിംസ് പി.വി എന്നിവർ പ്രസംഗിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് തട്ടിയെടുത്തയാൾ പിടിയിൽ

*യുവാവിനെ കബളിപ്പിച്ച് ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ* പിടിയിലായത് വിവിധ ജില്ലകളിലായി അമ്പത്തിരണ്ടോളം കേസുകളിലെ പ്രതി ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് വാങ്ങി കടന്നു കളയുകയും...

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...
WP2Social Auto Publish Powered By : XYZScripts.com