റിപ്പോർട്ട്: സജി മാധവൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. പെട്രോൾ, ഡീസൽ വില ഉയരുന്നതിനെതിരെയിണ് പണിമുടക്ക്. നാളെ രാവിലെ 6, മുതൽ വൈകിട്ട് 6 വരെ. ബിഎംഎസ്. ഒഴികെയുള്ള ബാക്കി എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
ചെറുകിട വാഹനങ്ങൾ, ഓട്ടോറിക്ഷ, ടാക്സി, ചരക്ക് കടത്തു വാഹനങ്ങൾ, കെഎസ്ആർടിസി ബസ്സുകൾ, സ്വകാര്യ ബസുകൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും.
വിവാഹം, പാൽ, പത്രം, ആംബുലൻസ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നാളെ നടത്താനിരുന്ന എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല (കെടിയു) പരീക്ഷ മാറ്റി. കാലടി സംസ്കൃത സർവ്വകലാശാല നടത്താനിരുന്ന എം എ മ്യൂസിയോളജി പ്രവേശന പരീക്ഷയും പണിമുടക്ക് കാരണം മാറ്റിവെച്ചു. അതേസമയം, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കണമോ എന്നുള്ള കാര്യം ഇന്ന് തീരുമാനിക്കും.