തിരുവനന്തപുരം: ഇന്ധന നികുതി ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ വച്ച് കേരളത്തിന് കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വില കൂട്ടിയത് കേന്ദ്രമാണ്. കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല.ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനു എതിർപ്പില്ല. ജി എസ് ടി പരിധിയെക്കുറിച്ച് കേന്ദ്രധനമന്ത്രി ആദ്യമായാണ് പറയുന്നത്. എന്നാൽ നഷ്ടപരിഹാരം ലഭിക്കണം എന്നും തോമസ് ഐസക് പറഞ്ഞു.