കോട്ടയം: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. ജില്ലയിൽ മിക്ക കടകമ്പോളങ്ങൾ അടഞ്ഞുതന്നെ കിടന്നു . ചെറുവാഹനങ്ങൾ : സ്കൂട്ടർ , കാർ എന്നിവ തടസ്സം കൂടാതെ നിരത്തിലിറങ്ങി അതേസമയം നഗരത്തിൽ ചില ഹോട്ടലുകൾ , ബേക്കറികൾ തുറന്നു പ്രവർത്തിച്ചതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല . ഇതുവരെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല .
വാഹന പണിമുടക്ക് മൂലം ഇന്ന് നടത്താനിരുന്ന എസ്എസ്എൽസി , പ്ലസ്ടു വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ എട്ടാം തീയതിലേക്കു മാറ്റി . മറ്റു പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു .