ഇന്ധനവില ഇന്ന് വർധനവില്ല 12 ദിവസത്തെ തുടർച്ചയായ ഇന്ധന വിലവർധനക്കു ശേഷം ഇന്ന് അവധി കൊടുത്ത് കേന്ദ്രസർക്കാർ. ഇന്ന് വില കൂടിയില്ല. കഴിഞ്ഞ 12 ദിവസത്തിനിടയിൽ പെട്രോളിന് 3.63രൂപയും ഡീസലിന് 4.04 രൂപയും വർധിച്ചു. ഇന്ധനനികുതിയിൽ നിന്നു 4.54 ലക്ഷം കോടി രൂപ പിരിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം വീണ്ടും വില വർധനയുടെ സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. *ഇന്ധന എക്സൈസ് നികുതിയിൽ നിന്ന് കഴിഞ്ഞ* *വർഷങ്ങളിൽ കേന്ദ്ര സർക്കാരിന് ലഭിച്ച വരുമാനം.* 2017-18 – 2.30 ലക്ഷം കോടി രൂപ 2018-19 – 2.14 ലക്ഷം കോടി രൂപ 2019-20 – 2.23 ലക്ഷം കോടി രൂപ *ഇന്ധനവില ഇന്ന്* *കോട്ടയം* പെട്രോൾ: 91.12 രൂപ ഡീസൽ: 85.75 രൂപ എൽപിജി (14.2 കിലോ): 776 രൂപ