രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്.
പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായി.
ഫെബ്രുവരി 27നാണ് രാജ്യത്ത് അവസാനമായി ഇന്ധനവില കൂടിയത്. അതേസമയം, ആഗോള വിപണിയിൽ ക്രൂഡിന്റെ വില ഉയർന്ന് നിന്നിട്ടും വില കുറക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത് തെരഞ്ഞെടുപ്പാണെന്നാണ് സൂചന.