17.1 C
New York
Monday, June 14, 2021
Home Kerala ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14 -ാം സീസണിന് ഏപിൽ ഒൻപതിന് തുടക്കമാകും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14 -ാം സീസണിന് ഏപിൽ ഒൻപതിന് തുടക്കമാകും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14 -ാം സീസണിന് ഏപിൽ ഒൻപതിന് തുടക്കമാകും മേയ് 30ന് ആണ് ഫൈനൽ . ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും . കോവിഡ് വ്യാപനം മുൻനിർത്തി ആറു വേദികളിലായാണ് മത്സരം. ഇത്തവണ ഹോം മത്സരങ്ങളുണ്ടാകില്ല . പകരം എല്ലാ ടീമുകൾക്കും നിഷ്പക്ഷ വേദിയിലായിരിക്കും മത്സരങ്ങൾ . കോവിഡ് വ്യാപനം മുൻനിർത്തി കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങൾ നടത്തുക . പിന്നീട് സ്ഥിതി മെച്ചപ്പെട്ടാൽ കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ബിസിസിഐ അറിയിച്ചു . ലീഗ് ഘട്ടത്തിലെ അവസാന മത്സരം അഹമ്മദാബാദിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിങ്സും തമ്മിലാണ് . അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പ്ലേഓഫ് മത്സരങ്ങളും ഫൈനൽ പോരാട്ടവും നടക്കുക . മേയ് 30 നാണ് ഫൈനൽ . ഇവയുൾപ്പെടെ ഈ സീസണിലെ സമ്പൂർണ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു . വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായെങ്കിലും കോവിഡ് വ്യാപനം മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ബിസിസിഐ അറിയിച്ചു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശലഭജീവിതം (തുടർക്കഥ) – ഭാഗം – 3

ഭാഗം - 3 ഓഫീസിൽ എത്തിയ നന്ദഗോപൻ മുന്നിലിരിക്കുന്ന ഫയൽകണ്ട് ഒരു നിമിഷം പതറി നിന്നു. ഇതെല്ലാം എപ്പോൾ ചെയ്തുതീർക്കും?മനസ്സ് നേരേനിൽക്കുന്നില്ല ശരിക്കും മാളുവിന് എന്താ സംഭവിച്ചത്…?ആ ഫോൺകോൾ ആരുടേതായിരുന്നു….?ഇന്നു നേരത്തെ ഇറങ്ങണം അപ്പോഴേക്കും അവളുടെ മനസ്സ്...

മണ്ണിനും പനിക്കുന്നു (കവിത )

മഹാമാരി പൂത്തൊരീ മണ്ണിതിൽ മനുജന്റെ ഹൃദയങ്ങൾ മരംവീണ കിളികളെപോല്‍ …ചിന്തകള്‍ ചിതറിക്കിടക്കുന്ന ചില്ലകളിൽ തൻ കൂട് തിരയുന്ന പക്ഷിയെപ്പോലെ …പട്ടുടുത്തെത്തിയ മഹാമാരി പൊള്ളിച്ച മനുഷ്യക്കതിരുകൾക്ക് ഒരു തുള്ളി വെള്ളം പകർന്നേകുവാൻ കഴിയാതെ… ബന്ധങ്ങളിന്ന്...

പരിഭവം പാർവ്വതി (കഥ )

രാത്രി ഒരു ഏഴര മണി ആയി കാണും മാർക്കറ്റിൽ വലിയ ഒരു ആൾക്കൂട്ടം. ഒരു സൈക്കിളും ഓട്ടോറിക്ഷയും കൂടി കൂട്ടിയിടിച്ച് അവിടെ ആളുകൂടി, പെട്ടന്ന് അവിടെ നിന്ന ട്രാഫിക് പോലീസ് അവിടെയെത്തി. ഒരു...

പ്രണയനിലാവിൽ (കവിത )

എപ്പോഴാണ്നിന്റെ പ്രണയംഞാനാദ്യമായറിഞ്ഞത് ?പ്രണയം ഏറ്റുവാങ്ങിയ നിമിഷത്തിലോഅതോ ഇഷ്ടം പങ്കുവച്ചപ്പോഴോ?നിന്റെ സ്നേഹവും സാമീപ്യവും ഇല്ലാതെ ഞാൻ ഇല്ല…നിൻ സ്നേഹംമഴപോൽ പെയ്തുകൊണ്ടേയിരിക്കുന്നു..നിന്റെ സ്നേഹമെന്ന വസന്തകാലത്തിന്റെ സുഗന്ധം എന്നെ പൊതിഞ്ഞിരിക്കുന്നു ..നിദ്രാവിഹീനരാത്രികളിൽ നീയൊരു രാത്രിമഴയായ് എന്നെ പൊതിയുന്നു….അക്ഷരങ്ങളുടെ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap