ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി.
ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയാണ് കോഴിക്കോട് ഐഐഎമ്മിലെ മുതിർന്ന വിദ്യാർഥിക്കെതിരെ പരാതി നൽകിയത്.
എംബിഎ വിദ്യാർഥി പീഡിപ്പിച്ചുവെന്നാണ് 22കാരിയായ വിദ്യാർഥിനിയുടെ പരാതി. ബംഗാൾ സ്വദേശിയാണ് ഇയ്യാളെന്നാണ് സൂചന.
ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി ആരോപിച്ചു.
നിലവിൽ യുവാവ് ഒളിവിലാണ്. സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.