ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 328 റൺസ് വിജയലക്ഷ്യം.
രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവിൽ ഓസീസ് ഇന്നിങ്സ് ഇന്ത്യ 294 റൺസിൽ അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി ഷാർദുൽ താക്കൂർ നാലു വിക്കറ്റുമായി തിളങ്ങി.
അർധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. സ്മിത്ത് 74 പന്തുകൾ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റൺസെടുത്ത് പുറത്തായി.
Facebook Comments