രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
29,785 പേർ രോഗമുക്തി നേടുകയും 199 പേർ രോഗബധയെ തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേർ രോഗമുക്തി നേടി. നിലവിൽ 3,45,377 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആകെ മരണസംഖ്യ 1,60,166 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ 4,84,94,594 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി