കോട്ടയം :മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലത്ത് കോട്ടയം ജില്ലാ സാക്ഷ്യ വഹിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വികസന-ക്ഷേമ ഫോട്ടോ പ്രദര്‍ശന പരമ്പരയുടെ ജില്ലാതല ഉദ്ഘാടനം തിരുനക്കര പഴയ പോലീസ് മൈതാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.
നാല് മിഷനുകളിലൂടെ പാര്‍പ്പിടം, കൃഷി, ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളില്‍ ജില്ലയ്ക്ക് ഗണ്യമായ പുരോഗതി കൈവരിക്കാനായി. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതും ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമേകാനും സര്‍ക്കാരിനായി- ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
ഐ ആന്‍റ് പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ ഉണ്ണികൃഷ്ണന്‍ കുടുക്കേംകുന്നത്ത് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ്. ഉണ്ണികൃഷ്ണകുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി .ജെ, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ .വി.വി മാത്യു എന്നിവര്‍ പങ്കെടുത്തു.
ഇന്നും കോട്ടയത്തെ വേദിയില്‍ തുടരുന്ന പ്രദര്‍ശനം നാളെ(ഫെബ്രുവരി 7) മണര്‍കാട് നാലുമണിക്കാറ്റ് വിശ്രമ കേന്ദ്രത്തില്‍ നടക്കും.