ഇനിയും പല മുതിർന്ന കോൺഗ്രസ് നേതാക്കളും എൻസിപിയിലെത്തും: എ.കെ.ശശീന്ദ്രൻ
പി.സി ചാക്കോ മാത്രമല്ല കേരളത്തിലെ പല മുതിർന്ന കോൺഗ്രസ് നേതാക്കളും വരും ദിവസങ്ങളിൽ എൻ.സി.പി യിൽ ചേരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. പലരും ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉപാധികളില്ലാതെയാണ് ചാക്കോ എൻ.സി.പിയിലേക്കെത്തുന്നത്. അദ്ദേഹം എന്ത് പദവി ആവശ്യപ്പെട്ടാലും നൽകാൻ പാർട്ടി തയാറാണെന്നും ശശീന്ദ്രൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു
http://www.newskerala-online.com