ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്’; കസ്റ്റംസിനെതിരെ സർക്കാർ: കേന്ദ്രത്തിന് കത്ത്.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. പ്രോട്ടോക്കോള്‍ ഓഫിസര്‍ ഹരികൃഷ്ണനോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഇദ്ദേഹത്തെ കസ്റ്റംസ് അന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോൾ മർദിച്ചെന്നും അസഭ്യവാക്കുകൾ ഉപയോഗിച്ചെന്നും ചൂണ്ടിക്കാണ്ടി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.