17.1 C
New York
Saturday, January 22, 2022
Home Kerala ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി: രാവിലെ ഏഴ് മണി മുതല്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിലെത്തിയ സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.

കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡമനുസരിച്ച്‌ 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. ജലനിരപ്പ് കൂടുകയാണെങ്കില്‍ ഇന്ന് തന്നെ ഡാം തുറക്കാനുള്ള സാധ്യതയുണ്ടെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി. പത്തനംതിട്ട, പമ്പ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം തെന്‍മല ഡാമില്‍നിന്ന് രാവിലെ 7 മണി മുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്‌കൂളുകളിലെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

അതേസമയം, പാണ്ടനാട് ഉള്‍പ്പടെയുള്ള മേഖലയില്‍ നിലവില്‍ വെള്ളക്കെട്ട് തുടരുകയാണ്. കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയില്‍ അടക്കം ജാഗ്രത തുടരുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി.

ന്യൂഡെൽഹി: കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി. കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് റജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: