17.1 C
New York
Sunday, November 27, 2022
Home Kerala ഇടതു മുന്നണി നേതാക്കളുടെനിശബ്ദത ശബരിമല യുവതീപ്രവേശം സാക്ഷാത്കരിക്കാനെന്ന് ഉമ്മന്‍ ചാണ്ടി

ഇടതു മുന്നണി നേതാക്കളുടെനിശബ്ദത ശബരിമല യുവതീപ്രവേശം സാക്ഷാത്കരിക്കാനെന്ന് ഉമ്മന്‍ ചാണ്ടി

Bootstrap Example

ഇടതു മുന്നണി നേതാക്കളുടെനിശബ്ദത ശബരിമല യുവതീപ്രവേശം സാക്ഷാത്കരിക്കാനെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍ സഹായകരമായ നിയമ നിര്‍മാണം നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍, ലിസ്റ്റ് 3, എന്‍ട്രി 28 പ്രകാരം മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.വിധിക്കെതിരേ നല്കിയ റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന് ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല. റിവ്യൂ ഹര്‍ജിയുള്ളതുകൊണ്ട് നിയമനിര്‍മാണം സാധ്യമല്ലെന്ന ഇടതുസര്‍ക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ശബരിമലയില്‍ ഭൂരിപക്ഷവിധിക്കെതിരേ നല്കിയ അമ്പതോളം റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാള്‍പോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്ക്കുന്നു. സിപിഎമ്മും ബിജെപിയും ഇതിനൊരു പരിഹാരം നിര്‍ദേശിക്കുന്നില്ല. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുമെന്നു പോലും പറയാന്‍ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല. യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തില്‍ അന്നും ഇന്നും വ്യക്തയുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....

റേഷന്‍ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി.

ഇന്നലെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളില്‍ രൂപം കൊണ്ട ഭിന്നിപ്പില്‍ ഭൂരിഭാഗം...

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും, കടല്‍ മാര്‍ഗ്ഗവും ഇവിടെ മയക്കു മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: