17.1 C
New York
Wednesday, November 30, 2022
Home Kerala ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം

ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം

Bootstrap Example

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം നടത്തിയ ആദ്യ സര്‍വേ നിരാശാജനകം. ജനുവരിയിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നാണു ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, പുതുമുഖസ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കി വീണ്ടും സര്‍വേ നടത്താന്‍ ബംഗളുരു ആസ്ഥാനമായ ഏജന്‍സിയെ നിയോഗിച്ചു.

അവര്‍ കഴിഞ്ഞ തിങ്കളാഴ്ച സര്‍വേ ആരംഭിച്ചു. കെ.പി.സി.സി. നേതൃത്വവും ഡി.സി.സികളും നല്‍കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക വിലയിരുത്തിയായിരുന്നു ആദ്യ സര്‍വേ. ആ പട്ടികയിലുള്ള ബഹുഭൂരിപക്ഷവും പലതവണ മത്സരിച്ച നേതാക്കളായിരുന്നു. അവരെ ഒഴിവാക്കി, പുതുമുഖങ്ങളുടെ പട്ടിക തയാറാക്കി സര്‍വേ നടത്താനാണു ബംഗളുരു ഏജന്‍സിക്കു െഹെക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. കോണ്‍ഗ്രസിന്റെ 21 സിറ്റിങ് എം.എല്‍.എമാരും മത്സരിക്കണമെന്ന കെ.പി.സി.സി. നിര്‍ദേശം െഹെക്കമാന്‍ഡ് അംഗീകരിച്ചിരുന്നു.

ഇവരില്‍ കെ.സി. ജോസഫ് ഇനി ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. അദ്ദേഹത്തിനായി പുതിയ മണ്ഡലം കണ്ടെത്തണം. കുറഞ്ഞത് 90 സീറ്റില്‍ മത്സരിക്കാനാണു കോണ്‍ഗ്രസ് തീരുമാനം.ഇതില്‍ എം.എല്‍.എമാരുടേതൊഴികെ, ബാക്കി 69 മണ്ഡലങ്ങളില്‍ പകുതിയിടത്തും പുതുമുഖങ്ങളെ പരീക്ഷിക്കാനാണു ഹൈക്കമാന്‍ഡ് തീരുമാനം. ഏതു ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞതവണ പതിനായിരത്തില്‍ കൂടുതല്‍ വോട്ടിനു തോറ്റ ഒരു നേതാവിനും ഇക്കുറി സീറ്റ് നല്‍കില്ല. അവിടങ്ങളിലെല്ലാം പുതുമുഖങ്ങളെ ഇറക്കും. 5000 വോട്ടില്‍ താഴെ പരാജയപ്പെട്ടവര്‍ക്ക് ഒരവസരംകൂടി നല്‍കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി 23-നു സംസ്ഥാനത്തെത്തും.

അതിനു മുമ്പ് സര്‍വേ പൂര്‍ത്തിയാക്കും. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ഥിപ്പട്ടിക. മധ്യകേരളത്തില്‍നിന്നു പരമാവധി സീറ്റ് നേടാനാണു പദ്ധതി. അതിനായി എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രത്യേക രൂപരേഖ തയാറാക്കും. കോണ്‍ഗ്രസ് തനിച്ച് 50 സീറ്റെങ്കിലും നേടിയില്ലെങ്കില്‍ ഭരണം തിരിച്ചുപിടിക്കാനാകില്ലെന്ന വിലയിരുത്തലിലാണു െഹെക്കമാന്‍ഡ്

Facebook Comments

COMMENTS

- Advertisment -

Most Popular

മകനോട് (കവിത) ✍🏻അമ്പിളി പ്രകാശ് ഹ്യൂസ്റ്റൺ, യു.എസ്.എ

അന്യവീട്ടിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അമ്മ പെൺമക്കളെ ഉപദേശിക്കാറുണ്ട്, പഠിപ്പിക്കാറുണ്ട്. ഒപ്പം മകനെയും അമ്മ പലതും ഉപദേശിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഉണ്ട്. എല്ലാആൺമക്കൾക്കും, മാതാപിതാക്കൾക്കുമായി സമർപ്പിക്കട്ടെ. മകനോട് (കവിത) *************************** മകനെ!! ഇന്നമ്മ കാണുന്നതൊക്കെയും മന:സ്വസ്ഥത കുറയ്ക്കുന്ന കാഴ്ചകൾ... മകനെ..... നീയറിയണം നിൻ വഴിവിളക്കായൊരമ്മയെ.... കുപ്പിവളകൾ കുലുക്കിച്ചിരിക്കുമാ പെങ്ങളെ. അവരടക്കിപ്പിടിച്ചു നടക്കും ദിനങ്ങളെ.... അടുപ്പിൽ...

പൈതൽ (കവിത) ✍അജിത ജയചന്ദ്രൻ

   തെരുവുനായ്ക്കൊരു നേരത്തെ ഭക്ഷണമായ്ത്തീർന്നുഞാൻ ജനനവും മരണവും ഒരു പോലെ തേടി വന്നു .......... പേറ്റുനോവിൻ തളർച്ചയിൽ മാതാവു മയങ്ങുമ്പോൾ, ആദ്യ മുലപ്പാൽ ചുരത്തിയാ മാറിടം മാത്രം വിതുമ്പി നിന്നു കാവലായ് നിൽക്കുമെന്നച്ഛന്റെ താരാട്ടുപാട്ടുകൾ എങ്ങോ മറഞ്ഞു...

മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു

"അക്ഷരങ്ങളിലൂടെ സാന്ത്വനം" എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്‌. സുനിൽകുമാറും കലവൂർ രവികുമാറും...

തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: