ഇടതു മുന്നണിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്ന് മന്ത്രി എം.എം.മണി. സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. മാണി സി.കാപ്പനെ ഉന്നമിട്ടാണ് വിമര്‍ശനം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട. ആരെയും ഒഴിവാക്കണമെന്നും ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കാണാനുള്ള കഴിവ് നേതൃത്വത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇടതുമുന്നണിയെ നോക്കി അപഹസിക്കുകയാണ്.
കെഎം മാണി സമൃതി സംഗമം സമാപന സമ്മേളനം എം.എം.മണി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നിന്നാണ് മാണി സി.കാപ്പന്‍ വിട്ടുനിന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരോക്ഷ വിമര്‍ശനം.