17.1 C
New York
Thursday, October 28, 2021
Home Kerala ഇടഞ്ഞ ആനയുടെ പുറത്ത് ജീവനും കൈയില്‍ പിടിച്ച്‌ പാപ്പാൻ ഇരുന്നത് 12 മണിക്കൂര്‍.

ഇടഞ്ഞ ആനയുടെ പുറത്ത് ജീവനും കൈയില്‍ പിടിച്ച്‌ പാപ്പാൻ ഇരുന്നത് 12 മണിക്കൂര്‍.

പത്തനംതിട്ട : ഇടഞ്ഞ ആനയുടെ പുറത്ത് ജീവനും കൈയിൽ പിടിച്ച്‌ പാപ്പാൻ ഇരുന്നത് 12 മണിക്കൂർ.
ഇലന്തൂർ സ്വദേശി രവീന്ദ്രനാണ് ഇടഞ്ഞോടിയ ആനയുടെ പരാക്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇലന്തൂരിൽ ബുധനാഴ്ച രാവിലെ 9 ന് ആന വിരണ്ടത് അവസാനിച്ചത് വൈകിട്ട് ആറു മണിയ്ക്കാണ്. മുത്തൻ കുഴിയിൽ വ്യക്തിയുടെ പുരയിടത്തിലെ തടി പിടിക്കാൻ കൊണ്ടുവന്ന ഹരിപ്പാട് സ്വദേശിയുടെ അപ്പു എന്ന ആനയാണ് നാടിനെ 12 മണിക്കൂർ മുൾമുനയിൽ നിർത്തിയത്. ഈ സമയം രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രൻ ആനയുടെ പുറത്ത് ഉണ്ടായിരുന്നു. വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടർ തട്ടി മറിച്ച ശേഷം ഏതാനും റബർ മരങ്ങളും പിഴുതെറിഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു.

ഇയാൾ ജനവാസമില്ലാത്ത കുന്നിലേക്ക് ആനയെ ബുദ്ധിപൂർവം ഓടിച്ച്‌ കയറ്റിയതു കൊണ്ട് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി. മണിക്കൂറുകളോളം മുത്തൻ കുഴിയിലെ റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ 12 മണിക്കൂറിന് ശേഷം വൈകിട്ട് ആറു മണിയോടെയാണ് മറ്റ് ആനകളുടെ പാപ്പാന്മാർ ചേർന്ന് തളച്ച്‌ രവീന്ദ്രനെ താഴെയിറക്കിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ. പോലീസ് ഇൻസ്പക്ടർ ജി. സുനിൽ, റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.പി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും വെറ്റിനറി ഡോക്ടറില്ലാത്തതിനാൽ കാഴ്ച്ചക്കാരാകേണ്ടി വന്നു. ഏതാനും വർഷം മുൻപ് എലിഫന്റ് സ്‌ക്വാഡിന്റെ തലവനായിരുന്ന ഡോ. ഗോപകുമാർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ എലിഫന്റ് സ്‌ക്വാഡിൽ സ്ഥിരം മയക്ക് വെടി വിദഗ്ധരായ വെറ്റി നറി ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. നിലവിൽ തേക്കടിയിൽ നിന്നും വിദഗ്ധർ എത്തിച്ചേരേണ്ട അവസ്ഥയാണുള്ളത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: