ഇക്കുറി തെക്കേഗോപുരനട തുറക്കാൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇല്ല
തൃശ്ശൂർ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകില്ല. പകരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന ആന തെക്കേ ഗോപുര നട തുറക്കും.
നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയുടേതാണ് തീരുമാനം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന വനം വകുപ്പിന്റെ നിർദേശം ഉള്ളതിനാലാണ് നെയ്തലക്കാവ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.