ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായി യാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഒപ്പുവെച്ച കരാറില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ്.
ഈ കരാര്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ളതാണെന്നും ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാനങ്ങള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല പ്രശ്നം. ഭൂമി കൊടുത്തത് റദ്ദാക്കാത്തത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ചോദിച്ചു. മറ്റ് ഉത്തരവുകളും റദ്ദാക്കണം. ടികെ ജോസ് അന്വേഷിച്ചത് കൊണ്ട് കാര്യമില്ല. മന്ത്രിമാരുടെ റോള്‍ എന്താണെന്ന് വ്യക്തമാകണമെന്നദ്ദേഹം ആവശ്യപ്പെട്ടു