17.1 C
New York
Friday, June 18, 2021
Home Kerala ആൾമാറാട്ടം നടത്തി ക്യാമറ തട്ടിയെടുത്ത യാൾ പോലീസ് പിടിയിൽ

ആൾമാറാട്ടം നടത്തി ക്യാമറ തട്ടിയെടുത്ത യാൾ പോലീസ് പിടിയിൽ

ആൾമാറാട്ടം നടത്തി ക്യാമറ തട്ടിയെടുത്ത കണ്ണൂർ സ്വദേശിയെ പാലാ പോലീസ് കുടുക്കി . വഴിയിൽ വീണുകിട്ടിയ പാലക്കാട്‌ സ്വദേശിയുടെ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും ഉപയോഗിച്ച് പാലാ സ്വദേശികളായ രണ്ടു പേരുടെ വില പിടിപ്പുള്ള വീഡിയോ ക്യാമറ വാടകക്കെടുത്ത് തിരിച്ചു നൽകാതെ കബളിപ്പിച്ച കേസ്സിൽ  കണ്ണൂർ പയ്യന്നൂർ സ്വദേശി വഴാത്തുരൂത്തേൽ മാത്യുവിന്റെ മകൻ 34-കാരൻ ജിനീഷിനെ യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.      കഴിഞ്ഞ ജൂലൈ മാസത്തിൽ കണ്ണൂരിൽ റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പാലക്കാട് സ്വദേശിയുടെ ആധാർ കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും കോപ്പി ഉപയോഗിച്ച് എടുത്ത സിം കാർഡ് ഉപയോഗിച്ച് ജിനേഷ് OLX പരസ്യം വഴി ക്യാമറ വാടകക്ക് നൽകുന്ന പാലാ സ്വദേശികളെ ബന്ധപ്പെട്ടു. മാർച്ച്‌ അഞ്ചാം തീയതി പാലായിൽ എത്തുമെന്നും പാലക്കാട്‌ ആണ് വീട് എന്നുമറിയിച്ചു.  മാർച്ച്‌ അഞ്ചാം തീയതി പാലായിൽ എത്തിയ ജിനേഷ് കളഞ്ഞു കിട്ടിയ ആധാർ കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും കോപ്പി നൽകി രണ്ടു ദിവസത്തേക്ക് എന്ന് പറഞ്ഞ് ക്യാമറ വാടകക്കെടുത്തു. പറഞ്ഞിരുന്ന സമയത്തിന് ശേഷം ക്യാമറ തിരിച്ചു കിട്ടാത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. തുടർന്ന് നൽകിയിരുന്ന തിരിച്ചറിയൽ രേഖയിലെ വിലാസത്തിൽ പാലക്കാട് അന്വേഷിച്ചെത്തി യഥാർത്ഥ ആളെ കണ്ടപ്പോൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായ ഉടമകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദേശപ്രകാരം പാലാ ഡിവൈ. എസ്. പി.  പ്രഫുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ സ്റ്റേഷൻ ഇൻസ്‌പെക്ടർ  സുനിൽ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പയ്യന്നൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയും ക്യാമറകൾ കണ്ടെത്തുകയുമായിരുന്നു. പ്രിൻസിപ്പൽ എസ് ഐ ശ്യാംകുമാർ കെ. എസ്.  എസ് ഐ തോമസ് സേവിയർ, എ എസ് ഐ പ്രകാശ് ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍...

കവി എസ്.രമേശൻ നായർ അന്തരിച്ചു.

കവി എസ്.രമേശൻ നായർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. എളമക്കര പുന്നയ്ക്കൽ പുതുക്കലവട്ടത്ത് ആണ് താമസിച്ചിരുന്നത്. 

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു...

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap