ആർഎസ്എസ് നേതാവ് ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തലോടെ കേരളത്തിൽ സിപിഎം- ബിജെപി ധാരണയുണ്ടെന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ചെങ്ങന്നൂരിൽ മാത്രമല്ല, കേരളം മുഴുവൻ ധാരണയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. താൻ ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം- ബിജെപി ധാരണ കോണ്ഗ്രസ് നേരത്തെ പറഞ്ഞതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതാണ് ഇപ്പോൾ തെളിഞ്ഞത്. സിപിഎമ്മിനു തുടർഭരണം വേണം. ബിജെപിക്കു കുറച്ച് എംഎൽഎമാരെയും വേണം. ഇതിനാണ് ഈ ഒത്തുകളിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷം പറഞ്ഞതു മുഴുവൻ ശരിയാണെന്നു തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.