ആർഎസ്എസുമായി സിപിഎം സമാധാന ചർച്ച നടത്തിയ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ശ്രീ എം മതേതരവാദിയായ യോഗിവര്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് ചർച്ച നടത്തിയതെന്നും അത് രാഷ്ട്രീയ ബാന്ധവമായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സമാധാനം നിലനിർത്തുന്നതിന് മുഖ്യമന്ത്രി എന്ന നിലയിൽ സ്വാഭാവികമായും നടപടിയെടുക്കേണ്ടതുണ്ട്. അതിൽ ശ്രീ എം നേതൃപരമായ പങ്ക് വഹിച്ചു എന്നത് സത്യമാണ്. ശ്രീ എം എന്റെ അടുത്ത് വന്ന് സംസാരിച്ചിരുന്നു. സമാധാന ചർച്ചയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. അദ്ദേഹം സെക്കുലർ ആയ യോഗിവര്യനാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ പോലൊരാളുമായി സഹകരിക്കാൻ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.