17.1 C
New York
Wednesday, January 26, 2022
Home Kerala ആസാം സ്വദേശിയുടെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാക്കളെ സാഹസികമായി പിടികൂടി കോട്ടയത്തെ പിങ്ക് പോലീസ്

ആസാം സ്വദേശിയുടെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാക്കളെ സാഹസികമായി പിടികൂടി കോട്ടയത്തെ പിങ്ക് പോലീസ്

ആസാം സ്വദേശിയുടെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാക്കളെ സാഹസികമായി പിടികൂടി കോട്ടയത്തെ പിങ്ക് പോലീസ്. പാലാ നീലൂർ ചങ്കളശ്ശേരിയിൽ മോബിൻ തോമസ്,പുതുപ്പള്ളി ഇഞ്ചക്കാട്ടുക്കുന്നേൽ സാജൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെ കോട്ടയത്തെ തിരുനക്കര പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം. തിരുനക്കര മൈതാനത്ത് കിടന്നുറങ്ങുകയായിരുന്നു 19 വയസുള്ള ആസാം സ്വദേശി ഹബീബ് റഹ്മാൻ.ഈ സമയത്താണ് മൊബൈൽ കവർച്ച ചെയ്യപ്പെട്ടത്.എന്നാൽ മൊബൈൽ നഷ്ടപ്പെട്ടതായി ഉടൻ തിരിച്ചറിഞ്ഞ ഹബ്ബീബ് പ്രതി ഓടി രക്ഷപെട്ടന്നും കണ്ട് സമീപമുണ്ടായിരുന്ന പിങ്ക് പോലീസുദ്യോഗസ്ഥരെ വിവരം അറിയിച്ചു.ഇവരോടൊപ്പം തിരുനക്കര ബസ് സ്റ്റാൻ്റിനുള്ളിൽ എത്തിയപ്പോൾ ഫോൺ മോഷ്ടിച്ച മോബിനെ തിരിച്ചറിഞ്ഞ് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചു നൽകി.ഇവർ ചേർന്ന് ഉടനെ പ്രതിയെ പിടികൂടി. എന്നാൽ ഇതിനോടകം മോബിൻ ഫോൺ സാജന് കൈമാറുകയും, ഇയാൾ കടന്നുകളയുകയും ചെയ്തിരുന്നു. മോബിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് സാജനെയും കണ്ടെത്തി അറസ്റ്റുചെയ്തു.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബേബി മോൾ, ടാനിയ, കൻസി എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്. acv news

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...

അമ്മേ ഭാരതാംബേ… (കവിത)

സമത്വമാകണം…. സമതയേകണം…മമതചൂടും ഉൾക്കരുത്തിൽതെളിമയാകണം…മഹിമയേറും ഭാരതത്തിൻമക്കളായ നമ്മളെല്ലാംമറന്നുപോയിടാതെ കാത്തുവയ്ക്കണം…ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….കരുതലോടെന്നുംഈ പുണ്യഭൂമിയിൽസുരക്ഷയേകിടുംധീരരാം ജവാൻമാർ…നമുക്കവർക്കുവേണ്ടിഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…ജാതിമതവർഗ്ഗവർണ്ണ ചിന്തകൾകൈവെടിഞ്ഞുഒത്തുചേർന്നു പോരാടി,നേടിയ സ്വാതന്ത്ര്യം,മനസ്സിലെന്നും കൊളുത്തി വയ്ക്കാംനിലവിളക്കിൻ ദീപമായ്…വ്യർത്ഥമായ ചിന്തകൾകഠിനമായ വാശികൾകൈവെടിഞ്ഞു ചേർന്നിടാംഇനി സ്പർദ്ധവേണ്ടയൊന്നിലും….മനുജനെവാക്കിലെ മഹത്വമെന്നുംകാത്തിടാൻകരങ്ങൾ നമ്മൾ കോർക്കണം,കരുത്തു തമ്മിൽ...

ഭാരതം (കവിത)

പാരിതിലേറ്റം പ്രസിദ്ധമാകുംഭാരതമാണെനിക്കേറെ പ്രിയംഭാഷയനേകമങ്ങോതിടുന്നോർഭദ്രമായങ്ങു കഴിഞ്ഞിടുന്നുവേഷഭൂഷാദികളേറെയുണ്ടേവേർതിരിവില്ലാതൊരുമയോടെസോദരരായിക്കഴിഞ്ഞീടുമീഭാരത ഭൂവിലിതെന്നുമെന്നുംജാതി മത ഭേദമേതുമില്ലജന്മമീമണ്ണിൽ പിറന്ന പുണ്യംധീരരനേകം പിറന്ന നാട്വീരാംഗനകൾ തൻ ജന്മനാട്പോരിനാൽ നേടിയസ്വാതന്ത്ര്യമിന്നുംപാലിച്ചു പോന്നിടുന്നിതെന്നുമെന്നുംഏറെയഭിമാനമോടെയെന്നുംഓതുന്നു ഭാരതീയനെന്നു ഞാനും ജയേഷ് പണിക്കർ✍

റിപബ്ലിക് ദിന സ്മരണ (കുറിപ്പ് ✒️)-

സ്വാതന്ത്ര്യസമര സേനാനി ഭഗത്സിംഗ് ന്റെ ചരിത്രമെടുത്തപ്പോൾ എഴുതുവാൻ പറ്റാതെ കണ്ണുനീർ കൊണ്ടെൻ കാഴ്ച മങ്ങി ഞാൻ എഴുതുന്നത് ഇടയ്ക്കിടെ വന്നു നോക്കുന്ന മകൻ എന്റെ കരച്ചിൽ കണ്ട് വിഷമിച്ചുകൊണ്ട് ചോദിച്ചു എന്താ പറ്റിയതെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: