17.1 C
New York
Wednesday, November 30, 2022
Home Kerala ആശ്വാസമായി അദാലത്ത്; ഹേമന്തിന് ലൈഫ് വീട് ലഭിക്കും

ആശ്വാസമായി അദാലത്ത്; ഹേമന്തിന് ലൈഫ് വീട് ലഭിക്കും

Bootstrap Example

ആശ്വാസമായി അദാലത്ത്; ഹേമന്തിന് ലൈഫ് വീട് ലഭിക്കും

കോട്ടയം:അടച്ചുറപ്പുളള വീടെന്ന മോഹവുമായി സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയ ഹേമന്തിന് ലൈഫ് മിഷനില്‍ വീടു ലഭിക്കും. മാനസിക വെല്ലുവിളികൾ നേരിടുന്ന ഹേമന്ത് അമ്മ വനജയോടൊപ്പമാണ് നാനാടം ആതുരാശ്രമം ഹാളില്‍ അദാലത്തിനെത്തിയത്.

തലയോലപ്പറമ്പ് പഞ്ചായത്തിൽ വടയാർ തേനേത്ത് വീട്ടിൽ മുരളിയുടെയും വനജയുടെയും മൂത്ത മകനാണ് ഈ 23 കാരന്‍. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ചെറിയ ഷെഡിലാണ് ഇവര്‍ കഴിയുന്നത്.

ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് കുടുംബം പുലർത്തിയിരുന്ന മുരളിക്ക് നാലു വർഷം മുമ്പ് ഹൃദ്രോഗമുണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായി. ഹേമന്തിന് പരസഹായം കൂടാതെ നടക്കാൻ പോലും സാധിക്കാത്തതിനാൽ അമ്മ എപ്പോഴും കൂടെയുണ്ടാകണം. ഇളയ മകൾ ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്നു. നിലവിൽ സ്ഥിര വരുമാനമില്ലാത്ത ഹേമന്തിന്‍റെ കുടുംബത്തിന് സർക്കാരിന്‍റെ ക്ഷേമ പെൻഷനാണ് ഏക ആശ്രയം.

ഹേമന്തിന്‍റെ കുടുംബത്തിന്‍റെ സ്ഥിതി ചോദിച്ചറിഞ്ഞ മന്ത്രി ഡോ. കെ.ടി. ജലീല്‍ ലൈഫ് മിഷന്‍റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി വീട് നിര്‍മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...

യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനമെന്ന് പരാതി;അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്.

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്നപരാതിയുമായി യൂത്ത് കോൺഗ്രസ്. മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.പ്യൂൺ നിയമനത്തിന് മൂന്നുപേരിൽ...

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘം ദുരിതത്തിൽ; സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ.

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: