ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്മേൽ ആഞ്ഞിലിമരം ഒടിഞ്ഞുവീണു,
കോട്ടയം: പാലാ ജനറൽ ആശുപത്രി കോവിഡ് വാർഡിനു പിന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനു മേലേയ്ക്കാണ് ആഞ്ഞിലിമരം ഒടിഞ്ഞു വീണത്. ക്യാൻസർ രോഗി കൂടിയായ കോവിഡ് ബാധിതൻ സ്വയം കാറോടിച്ചാണ് ജനറൽ ആശുപത്രിയിൽ ഇന്നലെ ചികിത്സ തേടി എത്തിയത്. സംഭവമറിഞ്ഞ് പാലാ നഗരസഭാധികൃതർ, ആശുപത്രി അധികാരികളോട് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. കാറുടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എത്രയും വേഗം ആഞ്ഞിലി വെട്ടിമാറ്റണമെന്നും നഗരസഭാ ഭരണ പക്ഷാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു