ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നുണ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അമേരിക്കൻ കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവും അദ്ദേഹത്തിന്റെ നേതൃത്വവും ഉണ്ടായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വകുപ്പാണ് ഈ കരാറുകളെല്ലാം ഒപ്പിട്ടത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കടൽ വിൽക്കാൻ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുത്തതും അദ്ദേഹം തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.