ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നരേന്ദ്ര മോദി ആകാശം വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇത്രയും ദിവസം ഒളിച്ച് കളിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇപ്പോൾ ഫയൽ ഉണ്ടെന്ന് പറയുന്നു. ധൈര്യം ഉണ്ടെങ്കിൽ ഇഎംസിസി ഫയൽ കേരള ജനതക്ക് മുന്നിൽ വെക്കണം. കരാറുകള്‍ റദ്ദ് ചെയ്യാന്‍ കാലതാമസം എടുത്തത് എന്തിനെന്ന് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.