കൊല്ലം കടപ്പാക്കട തൊഴിലാളി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ മധ്യവയസ്കന്റെ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കാൽനട യാത്രികരാണ് വിവരം പോലീസിലറിയിച്ചത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തുനിന്ന് മണ്ണെണ്ണകുപ്പിയും കണ്ടെടുത്തു. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.