ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ
ന്യൂഡൽഹി: ‘വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ..’ ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ കുറിച്ചു. #BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കിട്ടിരിക്കുന്നത്. ഇത് എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ അല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രസംഗിക്കുന്ന നേതാവ് അടക്കം അഞ്ചുപേരെ വേദിയിൽ കാണാം. ഒരു മൈക്ക് ഓപ്പറേറ്റർ സമീപത്തുണ്ട്. പിന്നെ കുടയും ചൂടി ഒരു വ്യക്തി പ്രസംഗം കേൾക്കാൻ കസേരയിലും. ബാക്കി നിരത്തിയിട്ട എല്ലാ കസേരകളും കാലിയാണ്. ഇൗ ചിത്രം പങ്കുവച്ചാണ് തരൂർ ബിജെപിയെ പരിഹസിക്കുന്നത്.