സംസ്ഥാന മഹിള കോണ്‍ഗ്രസ് അധ്യക്ഷയായി അഡ്വ. ജെബി മേത്തര്‍. നിയമനത്തിന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരിച്ചു. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്.
തുടര്‍ച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തര്‍, നഗരസഭ കൗണ്‍സിലറാകുന്നത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. ലതിക സുഭാഷ് രാജിവെച്ച് എട്ടു മാസത്തിന് ശേഷമാണ് മഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നത്.
ജെബി മേത്തറിനു പുറമേ ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്തിമ റോസ്‌ന, ശ്രികുമാരി രാമചന്ദ്രന്‍ എന്നിവരെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനക്കേത്ത് പരിഗണിച്ചത് .