ആലുവ ശിവരാത്രി മഹോല്‍സവം കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്താന്‍ തീരുമാനം ബലിതര്‍പ്പണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. ബലിതര്‍പ്പണ സമയം 12.03.2021 പുലര്‍ച്ചെ 4 മണിമുതല്‍ 12 മണി വരെ ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് ക്ലസ്റ്ററുകള്‍ തിരിച്ച് സാമൂഹിക അകലം ഉറപ്പാക്കാനും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബലിതര്‍പ്പണം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ApnaQ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ബലിതർപ്പണത്തിനായി രജിസ്ട്രേഷൻ നടത്താവുന്നതാണ്. ആലുവ മണപ്പുറം 5 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിലും 200 ല്‍ കൂടാതെ ആളുകളെ ഉള്‍ക്കൊള്ളിച്ച് സാമൂഹിക അകലം ഉറപ്പുവരുത്തി ബലിതര്‍പ്പണചടങ്ങ് അനുവദിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു അറിയിച്ചു.