ആലുവ ശിവരാത്രി മണപ്പുറത്ത് വിപുലമായ ക്രമീകരണങ്ങൾ.
ഭക്തരുടെ എണ്ണം കാര്യമായി നിയന്ത്രിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഓൺലൈൻ ക്യൂ വഴിയാണ് ഇക്കുറി മണപ്പുറത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതെങ്കിലും സുരക്ഷാ പരിശോധനകൾക്ക് വിട്ടുവീഴ്ചയില്ല. അഞ്ച് ക്ലസ്റ്ററുകളായി അൻപതോളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.
ശിവരാത്രി പിറ്റേന്നായ വെള്ളിയാഴ്ച 12-ന് പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ബലിതർപ്പണത്തിന് അനുമതി. തോട്ടയ്ക്കാട്ടുകര വഴിയും പെരിയാറിന് കുറുകെയുള്ള ശിവരാത്രി നടപ്പാലം വഴിയും ആണ് ക്യൂ സംവിധാനം ഉള്ളത്. ബലിയിടാനല്ലാതെ ആർക്കും മണപ്പുറത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ല.
ഒരേ സമയം 200 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകൾക്കായിരിക്കും പ്രവേശനം. വിശാലമായ മണപ്പുറത്ത് അഞ്ച് ഗ്രൂപ്പുകളിലായി ആയിരം പേർ ഒരേ സമയം ഉണ്ടാകും. ഇതിനായി അകലം പാലിച്ച് ബലിത്തറകൾ ഒരുങ്ങി. എന്നാൽ, ഇതറിയാതെ ബുധനാഴ്ച നിരവധി ആളുകൾ നേരിട്ട് പേര് രജിസ്റ്റർ ചെയ്യാൻ മണപ്പുറത്ത് എത്തിയിരുന്നു