ചേർത്തലയിൽ ബിജെപി ഹർത്താലിനിടെ വ്യാപക അക്രമം മൂന്ന് കടകൾ തീവെച്ചു വാഹനങ്ങൾ തല്ലിത്തകർത്തു ആലപ്പുഴയിലെ ബിജെപി ഹർത്താലിനിടെ ചേർത്തലയിൽ വ്യാപക അക്രമം. അഞ്ചു കടകൾ തകർക്കുകയും മൂന്നെണ്ണത്തിന് തീവെക്കുകയും ചെയ്തു. എസ്ഡിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി സുനീർ, എസ്ഡിപിഐ പ്രാദേശികനേതാവ് ഷിഹാബുദ്ദീന്റെ പച്ചക്കറിക്കട എന്നിവയും തീ വെച്ചവയിൽ ഉൾപ്പെടും. വാഹനങ്ങളും തല്ലിത്തകർത്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.