ആലപ്പുഴ ബൈപ്പാസ് നിർമാണം വൈകിപ്പിച്ചത് എൽഡിഎഫ് സർക്കാരാണെന്ന കുറ്റപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മൂന്നര വർഷമാണ് ഇടതു സർക്കാർ നിർമാണം വൈകിപ്പിച്ചത്. യുഡിഎഫ് പദ്ധതികൾ പോലും അവർ സമയബന്ധിതമായി തീർത്തില്ല. എൽഡിഎഫ് സർക്കാരിന് സ്വന്തമായി ഒരു പദ്ധതി പോലുമില്ലെന്നും ഉമ്മൻ ചാണ്ടി വിമർശിച്ചു.