17.1 C
New York
Saturday, November 26, 2022
Home Kerala ആലപ്പുഴ പള്ളാത്തുരുത്തിയിൽ വാഹനാപകടം: കോട്ടയം പള്ളം സ്വദേശി മരിച്ചു

ആലപ്പുഴ പള്ളാത്തുരുത്തിയിൽ വാഹനാപകടം: കോട്ടയം പള്ളം സ്വദേശി മരിച്ചു

Bootstrap Example

ആലപ്പുഴ പള്ളാത്തുരുത്തിയിൽ വാഹനാപകടം: കോട്ടയം പള്ളം സ്വദേശി മരിച്ചുമുൻപിൽ പോയ വാഹനത്തില്‍ നിന്നും പടുത(ടര്‍പ്പോള) തെറിച്ചു മുകളില്‍ വീണ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി ടോറസിലിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന കോട്ടയം പള്ളം നെടുമ്പറമ്പില്‍ സജീവ് (54) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപതായിരുന്നു അപകടം. ആക്രിസാധനങ്ങളുമായി മുൻപിൽ പോയ മിനിലോറിയിലിട്ടിരുന്ന പടുത പറന്ന് ഓട്ടോയുടെ മുകളില്‍ വീഴുകയായിരുന്നു. ഇതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിരേ വന്ന വലിയ ടിപ്പര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ അടിയിലേക്കു കയറിപ്പോയ ഓട്ടോറിക്ഷയില്‍ നിന്നും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...

പ്രഭാത വാർത്തകൾ

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും...

കർഷകരുടെ രാജ്യവ്യാപക രാജ്ഭവൻ മാർച്ച് ഇന്ന്.

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം റദ്ദാക്കിയതിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് കർഷക യൂണിയനുകൾ ഇന്ന് മാർച്ച് നടത്തും. സർക്കാരിന്റെ വിവിധ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കർഷകരുടെ പ്രതിഷേധവും മാർച്ചിൽ രേഖപ്പെടുത്തുമെന്ന് കർഷക നേതാക്കൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: