17.1 C
New York
Saturday, October 16, 2021
Home Kerala ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. വണ്ടാനത്ത് നിന്ന് 17 കിലോമീറ്റർ അകലെ തൃക്കുന്നപ്പുഴ പാനൂർ ഭാഗത്താണ് സുബിന താമസിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്ന് തൃക്കുന്നപ്പുഴ റോഡിലേക്ക് കയറിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ സുബിനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ബൈക്കിലെത്തിയ സുബിനയെ തലക്ക് പിന്നിൽ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്രണംവിട്ട വാഹനം സമീപത്തെ പോസ്റ്റിൽ ഇടിച്ച് മറിയുകയും ചെയ്തു. കഴുത്തിന് കുത്തിപിടിച്ച അക്രമികൾ സുബിനയെ ബൈക്കിന് നടുവിലിരുത്തി കടത്തികൊണ്ടുപോകാൻ ശ്രമിച്ചു. കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക് ഒാടിക്കയറി. ഈ സമയത്താണ് റോഡിലൂടെ പൊലീസ് പെട്രോളിങ് വാഹനം വന്നത്. പൊലീസിനെ കണ്ട പ്രതികൾ തോട്ടപ്പള്ളി ഭാഗത്ത് രക്ഷപ്പെടുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സുബിനയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

അപ്രതീക്ഷിത ആക്രമണത്തിന്‍റെ ആഘാതത്തിൽ നിന്ന് സുബിന ഇതുവരെ മോചിതയായിട്ടില്ല. പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: